കുന്നത്തൂർ: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹ ദിനം സമരങ്ങളിലെ ഇന്ത്യ എന്ന പേരിൽ ആചരിച്ചു. ഗ്രന്ഥശാല അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.അർത്തിയിൽ അൻസാരി, സബീന ബൈജു എന്നിവർ പ്രസംഗിച്ചു.

ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസ സത്യാഗ്രഹം സ്വതന്ത്ര്യ സമര പോരാട്ടത്തിലെത്തിലെ ഐതിഹാസികമായ സമരമായിരുന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ, സബർമതിയിലെ ആശ്രമം മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പു ഉല്പാദിപ്പിക്കുന്നതിനായി നടത്തിയ ദണ്ഡി യാത്രയും ഉപ്പുസത്യഗ്രഹവും നികുതി നിയമം ഗാന്ധിയുടെയും ലക്ഷക്കണക്കിനു ഇന്ത്യക്കാർക്കെതിരെയും ബ്രിട്ടീഷ് ഗവൺമെന്റ് കേസു ചുമത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനെക്കുറിച്ച് ബ്രിട്ടന്റെ നിലപാടുകൾക്ക് ഏറെ മാറ്റം വരുത്താൻ സഹായിച്ചിരുന്ന ഒന്നാണ് ഉപ്പു സത്യാഗ്രഹം.