- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾക്ക് മുൻകൂർ ഫീസ്; കണ്ണൂർ സർവ്വകലാശാല ആസ്ഥാനം കെ. എസ്.യു ഉപരോധിച്ചു

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ ഫീസ് ആനുകൂല്യം ലഭിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് മുൻകൂറായി ഫീസ് ഈടാക്കാനുള്ള സർവ്വകലാശാലയുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താവക്കരയിലുള്ള സർവ്വകലാശാല ആസ്ഥാനം ഉപരോധിച്ചു.
പരീക്ഷാ ഫീസിന്റെ പേരിൽ വിദ്യാർത്ഥികളെ ബ്ലേഡ്കാരെ പോലെ കൊള്ളയടിക്കുന്ന സമീപനമാണ് സർവ്വകലാശാല സ്വീകരിക്കുന്നതെന്നും കൊള്ളപ്പലിശക്കാരുടെ സംഘത്തലവനെപ്പോലെയാണ് കണ്ണൂർ സർവ്വകലാശാല വിദ്യാർത്ഥികളോട് പെരുമാറുന്നതെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
ഉപരോധ സമരത്തെ തുടർന്ന് കെ.എസ്.യു നേതാക്കളുമായി പ്രൊ വൈസ് ചാൻസലർ പ്രൊഫ. എ സാബു നടത്തിയ ചർച്ചയിൽ ഉത്തരവിൽ അപാകത പറ്റിയത് പരിശോധിക്കുമെന്നും വൈസ് ചാൻസലറുടെ അനുമതിയോടെ വിദ്യാർത്ഥികളുടെ ഫീസ് ആനുകൂല്യം സംബന്ധിച്ച് നിലവിലെ രീതി തുടരുന്നതിനാവശ്യമായ തീരുമാനം കൈക്കൊള്ളുമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിപ്പിച്ചു.
സമരത്തിന് കെ.എസ്.യു ജില്ലാ ഭാരവാഹികളായ സി.ടി അഭിജിത്ത്,ഫർഹാൻ മുണ്ടേരി,അൻസിൽ വാഴപ്പള്ളിൽ,അശ്വിൻ മതുക്കോത്ത്,ഹരികൃഷ്ണൻ പാളാട്,ആഷിത്ത് അശോകൻ,അബിൻ വടക്കേക്കര,ജോയ്‌സ് ജേക്കബ്,മുഹമ്മദ് റിസ്വാൻ,ദേവകുമാർ.പി,ശ്രീരാഗ് ഹേമന്ത്,പ്രകീർത്ത് മുണ്ടേരി,അഭിജിത്ത് കാപ്പാട്,ടി.സനിക എന്നിവർ നേതൃത്വം നൽകി


