- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണൂർ: കെ.റെയിൽ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് ധർമ്മടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടാച്ചിറ സബ് രജിസ്ട്രാഫിസിൽ കെ. റെയിൽ കുറ്റി സ്ഥാപിച്ചു. കാടാച്ചിറയിൽ നിന്നുമാരംഭിച്ച പ്രതിഷേധ മാർച്ച് രജിസ്ട്രാഫീസിനു മുൻപിൽ പൊലീസ് തടഞ്ഞു.
പ്രതിഷേധ സർവേക്കല്ല് പതിക്കൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സനോജ് പലേരി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അനൂപ് തന്നട, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ഷമേജ് പെരളശ്ശേരി, പി മോഹനൻ, നേതാക്കളായഎം.കെ. സനൂപ്, അഭയ സുരേന്ദ്രൻ പ്രസംഗിച്ചു.
ഷിജിൽ വെള്ളച്ചാൽ, രജീഷ് തയ്യലക്കണ്ടി, അധീപ് കോട്ടൂർ, ബിജു നാവത്ത്, ശ്രീദർശ് സുഗതൻ, ദിൽഷാദ് എം വി പ്രജിലേഷ് പാറപ്രം, ശ്രീജിത്ത് കടമ്പൂർ, കെ.ഷൈജ എന്നിവർ നേതൃത്വം നൽകി.
Next Story


