- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലിയിൽ നിന്നുമുള്ള ചിത്രത്തിൽ 'വരുണിന്റെ അസ്ഥികൂടം'; അതു പ്രണവ് മോഹൻലാൽ കണ്ടുപിടിച്ചു!; ഭാവനയുടെ കൊടുമുടി കയറി പ്രണവ് ഫാൻസ്; കമന്റുകൾ വൈറലാകുന്നു
കൊച്ചി: യാത്രകളോടുള്ള നടൻ പ്രണവ് മോഹൻലാലിന്റെ പ്രണയം സുപരിചിതമാണ്. ആദ്യ ചിത്രമായ ആദിയുടെ ഷൂട്ടിങ് പൂർത്തിയാക്കി പ്രണവ് ആദ്യം പോയത് ഹിമാലയത്തിലേക്കായിരുന്നു. ഹൃദയത്തിന്റെ ഷൂട്ടിനു ശേഷവും ഒരു യാത്രയിലായിരുന്നു താരം.
യാത്രയ്ക്കിടയിലെ ചിത്രങ്ങൾ പലപ്പോഴും പ്രണവ് പങ്കുവയ്ക്കാറുമുണ്ട്. ചിത്രങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്. അത്തരമൊരു യാത്രയ്ക്കിടെ ബാലിയിൽ നിന്നുള്ള ചില ചിത്രങ്ങൾ പ്രണവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം തലയോട്ടിയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടു. ഇതോടെ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് പ്രണവ് ഫാൻസ്.
ദൃശ്യം സിനിമയിൽ യുവനടൻ റോഷൻ അവതരിപ്പിച്ച വരുൺ പ്രഭാകർ എന്ന കഥാപാത്രവുമായി ചേർത്താണ് ചർച്ച പുരോഗമിക്കുന്നത്. ആദ്യഭാഗവും രണ്ടാം ഭാഗവും ഒരുപോലെ സ്വീകരിച്ച മലയാളി പ്രേക്ഷകർ സിനിമയുടെ ഉദ്വേഗഭരിതമായ രംഗങ്ങൾ ശ്വാസമടക്കി കണ്ടതിന്റെ തെളിവാണ് ദൃശ്യം രണ്ടു ചിത്രങ്ങളുടെയും വിജയം. ഫാമിലി ത്രില്ലർ, ക്രൈം ത്രില്ലർ വിഭാഗങ്ങൾ കൂടിച്ചേർന്നതും മലയാള സിനിമയ്ക്ക് ലഭിച്ച സംഭാവന വളരെവലുതാണ്. മോഹൻലാലിന്റെ ജോർജ് കുട്ടിയും കുടുംബവും നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ് സിനിമയ്ക്ക് പ്രമേയം
എന്നാൽ ഇപ്പോൾ ദൃശ്യവും അതിൽ അഭിനയിക്കാത്ത പ്രണവ് മോഹൻലാലും തമ്മിലാണ് പുതിയ ചർച്ച. നായകൻ മോഹൻലാലിന്റെ മകൻ ആയതുകൊണ്ടാണ്, രണ്ടാം ഭാഗത്തിലും അന്വേഷണ ഉദ്യോഗസ്ഥർ തപ്പിനടന്നിട്ടും കിട്ടാത്ത ഒരു വസ്തു പ്രണവ് കണ്ടെത്തി എന്നാണ് നെറ്റിസൺസിന്റെ ഭാഷ്യം.
പ്രണവ് പങ്കുവച്ച ചിത്രത്തിലെ തലയോട്ടിയാണ് സംഗതി. ഫോട്ടോ കണ്ടവർ എല്ലാം ചേർന്ന് അതിനെ വരുൺ പ്രഭാകറിന്റെ അസ്ഥികൂടമാക്കി! കമന്റ് സെക്ഷനിൽ ഭാവനയുടെ കൊടുമുടി കയറിയിരിക്കുകയാണ് പ്രണവ് ഫാൻസ്. വരുണിന്റെ അസ്ഥികൂടം, ദൃശ്യം 3, ദേവദൂതനിലെ അസ്ഥികൂടം എന്നിങ്ങനെ പോകുന്നു കണ്ടുപിടിത്തങ്ങൾ
ഇതും ബാലി കാഴ്ചകളിൽ ഒന്നാണോ എന്നുള്ള സൂചനയൊന്നുമില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് പ്രണവ് അവിടെനിന്നും പോസ്റ്റ് ചെയ്തിട്ടുള്ളത്. ഫോട്ടോയ്ക്ക് ക്യാപ്ഷൻ ഒന്നും തന്നെ നൽകിയിട്ടില്ല പ്രണവ് നായകനായ 'ഹൃദയം' വിജയചിത്രമാണ്. റിലീസ് ചെയ്ത ശേഷം തിയേറ്ററിലും ഒ.ടി.ടിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്