- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതിവിശിഷ്ട വൈരക്കല്ല് നൽകാമെന്ന് വാഗ്ദാനം നൽകി അഞ്ചുലക്ഷം തട്ടിയെടുത്തു; പൊലീസുകാരൻ ഉൾപ്പെടെ മൂന്നു പേർ പിടയിൽ; മൂന്നുലക്ഷം രൂപയും കാറും പിടിച്ചെടുത്തു
മധുര:അഞ്ചുലക്ഷംരൂപ വിലപിടിപ്പുള്ള അതിവിശിഷ്ടമായ വൈരക്കല്ല് നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പൊലീസുകാരൻ ഉൾപ്പെടെ മൂന്നു പേർ പിടയിൽ. തമിഴ്‌നാട്ടിലെ ഉസിലംപട്ടിയിലാണ് വൈരക്കല്ല് നൽകാമെന്ന് പറഞ്ഞ് രാമനാഥപുരം സ്വദേശിയിൽനിന്ന് അഞ്ചുലക്ഷംരൂപ തട്ടിയെടുത്തത്.
സിലംപട്ടി ടൗൺസ്റ്റേഷനിലെ പൊലീസുകാരനായ ശിവനാണ്ടി (51), കാരാംപട്ടി സ്വദേശി പുതുരാജ (52), കാർ ഡ്രൈവർ നക്കൽപട്ടിയിലെ സാർലസ് (48) എന്നിവരാണ് അറസ്റ്റിലായത് . അവരിൽ നിന്ന് മൂന്നുലക്ഷം രൂപയും കാറും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ മറ്റൊരു പൊലീസുകാരനായ ശരവണൻ, പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ശങ്കിലിപാണ്ടി എന്നിവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
രാമനാഥപുരം വെളിപട്ടണംസ്വദേശി ഷൺമുഖം (51) എന്നയാൾക്ക് അഞ്ചുലക്ഷംരൂപ വിലപിടിപ്പുള്ള അതിവിശിഷ്ട വൈരക്കല്ല് നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ പണം തട്ടിയത്.
എന്നാൽ പണം പൂർണ്ണമായും നൽകിയിട്ടും വൈരക്കല്ല് നൽകാത്തതിനെത്തുടർന്ന് ഷൺമുഖവും ശങ്കിലിപാണ്ടി, പുതുരാജ, സാർലസ് എന്നിവരുമായി തർക്കത്തിൽ എർപ്പെടുയും തുടർന്ന് അതുവഴിവന്ന പൊലീസുകാരായ ശിവനാണ്ടി, ശരവണൻ എന്നിവർ പ്രതികളെ സഹായിക്കുന്ന തരത്തിൽ നിലപാട് എടുത്തുമായി ബന്ധപ്പെട്ടാണ് കേസ്.
ജില്ലാ പൊലീസ് മേധാവി ഭാസ്‌കറിന് നൽകിയ പരാതിയിൽ ഡി.എസ്‌പി. നല്ലു, ഇൻസ്പെക്ടർ കണ്ണാത്താൽ എന്നിവരാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്.




