ബംഗളുരു: രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ എം ആർ ഐ സ്‌കാനിങ്ങിന് വിധേയനാക്കി. 2014 മുതൽ സുപ്രീം കോടതി നിർദേശിച്ച നിബന്ധനകൾക്ക് വിധേയമായി ബംഗളുരുവിൽ കഴിയുകയാണ് മഅ്ദനി.