- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗളൂരുവിലെ ആറ് സ്‌കൂളുകളിൽ ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശം എത്തിയത് പരീക്ഷ നടക്കുന്നതിനിടെ; വിദ്യാർത്ഥികളെ ഒഴിപ്പിച്ചു; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി
ബംഗളൂരു: ബംഗളൂരുവിലെ ആറ് സ്‌കൂളുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഈ മെയിൽ വഴി ഭീഷണി സന്ദേശം. ഇതേത്തുടർന്ന് ബോംബ് സ്‌ക്വാഡ് സ്‌കൂളുകളിൽ പരിശോധന നടത്തി. വാർഷിക പരീക്ഷകൾനടക്കുന്നതിനിടെയാണ് നഗരത്തിലെ സ്‌കൂളുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഇ-മെയിലിൽ ലഭിച്ചത്.
വെള്ളിയാഴ്ച രാവിലെ 11.09 ന് സ്‌കൂളുകളിലൊന്നിലേക്ക് അയച്ച ഇമെയിലിൽ, സ്‌കൂളുകളിൽ 'വളരെ ശക്തിയേറിയ ബോംബ്' വെച്ചിട്ടുള്ളതായി അവകാശപ്പെട്ടു. ഇമെയിലുകൾ ലഭിച്ചയുടൻ പൊലീസിനെ അറിയിക്കുകയും സ്‌കൂൾ പരിസരത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയും ചെയ്തു.
ഡൽഹി പബ്ലിക് സ്‌കൂൾ ബംഗളുരു ഈസ്റ്റ്, ഗോപാലൻ ഇന്റർനാഷണൽ സ്‌കൂൾ, അക്കാദമി സ്‌കൂൾ, സെന്റ് വിൻസന്റ് പോൾ സ്‌കൂൾ, ഇന്ത്യൻ പബ്ലിക് സ്‌കൂൾ, എബനേസർ ഇന്റർനാഷണൽ സ്‌കൂൾ എന്നീ സ്‌കൂളുകളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.10.15നും 11 മണിക്കും ഇടയിലാണ് എല്ലാ സ്‌കൂളുകളിലും സന്ദേശം ലഭിച്ചത്.
വിവിധ സ്‌കൂളുകളിലേക്ക് വിവിധ ഐ.ഡികളിൽ നിന്നാണ് സന്ദേശം വന്നിട്ടുള്ളത്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിവരികയാണെന്നും വിശദമായി പരിേേശാധിക്കുമെന്നും പൊലീസ് അറിയിച്ചു.
സ്‌കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്നും അതൊരു തമാശയല്ലെന്നും ഇമെയിലിൽ പറയുന്നു. ''ഉടൻ തന്നെ പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും വിളിക്കുക, നിങ്ങളുടേതുൾപ്പെടെ നൂറുകണക്കിന് ജീവനുകൾ നഷ്ടപ്പെട്ടേക്കാം, വൈകരുത്, ഇപ്പോൾ എല്ലാം നിങ്ങളുടെ കൈകളിൽ മാത്രമാണ്,'' ഇമെയിൽ പ്രസ്താവിച്ചു.
ഗോവിന്ദ്പുര പരിധിയിലെ ഇന്ത്യൻ പബ്ലിക് സ്‌കൂൾ, സെന്റ് വിൻസെന്റ് പല്ലോട്ടി സ്‌കൂൾ എന്നീ രണ്ട് സ്‌കൂളുകളിൽ നിന്ന് സംഭവത്തെക്കുറിച്ച് പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് കോളുകൾ ലഭിച്ചതായി ഈസ്റ്റ് സോൺ ഡിസിപി ഭീമാശങ്കർ ഗുലേദ് പറഞ്ഞു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ബോംബ് ഭീഷണിക്ക് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




