തലശേരി: കൂത്തുപറമ്പിൽ വേനൽമഴയോടൊപ്പമുണ്ടായ മിന്നലേറ്റ് വെൽഡിങ് തൊഴിലാളി മരിച്ചു. വെള്ളിയാഴ്‌ച്ച വൈകുന്നേരം നാലരയോടെ കൂത്തുപറമ്പ് കൈതേരി ഇടത്തിലാണ് അപകടം.മാങ്ങാട്ടിടം പഞ്ചായത്തിലെ കുറുമ്പുക്കലിലെ മടക്കത്തുംകണ്ടി ജോയി(50 )ആണ് മരിച്ചത്.

കൈതേരി ഇടത്തിലെ ഒരു കെട്ടിടത്തിൽ വെൽഡങ് ജോലി ചെയ്തുവരുന്നതിനിടെയാണ് അപകടമുണ്ടാത്. ഗുരുതരമായി പൊള്ളലേറ്റ ജോയിയെ ഉടൻ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറയിലേക്ക് പോസ്റ്റു മോർട്ടത്തിനായിമാറ്റി.

തിരുവനന്തപുരം പോത്തൻകോട് മണലകത്ത് ഒൻപത് തൊഴിലുറപ്പ് തൊഴിലാളികൾക്കും ഒരു വീട്ടമ്മയ്ക്കുമാണ് മിന്നലേറ്റിരുന്നു. വീട്ടമ്മയെ എസ് യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.