- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറിയ ഓപ്പൺ ബാഡ്മിന്റൺ: വനിതാ വിഭാഗം സിംഗിൾസിൽ പി വി സിന്ധു സെമിയിൽ; പുരുഷ വിഭാഗത്തിൽ ഫൈനൽ ലക്ഷ്യമിട്ട് ശ്രീകാന്തും
സോൾ: കൊറിയ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവും കെ ശ്രീകാന്തും സെമിയിൽ. വനിതാ വിഭാഗം സിംഗിൾസിൽ തായ്ലൻഡിന്റെ ബുസാനൻ ഒങ്ബാമ്രുൻഫാനിനെ നേരിട്ടുള്ള ഗെയിമുകളിൽ തകർത്താണ് സിന്ധുവിന്റെ മുന്നേറ്റം. സ്‌കോർ 21-10 21-16.
സെമിയിൽ സിന്ധുവിന് കടുത്ത എതിരാളിയാണ് കാത്തിരിക്കുന്നത്. രണ്ടാം സീഡായ കൊറിയയുടെ ആൻ സ്യുയോങ് ആണ് സെമിയിൽ സിന്ധു നേരിടുക. ശനിയാഴ്ചയാണ് സെമി പോരാട്ടം. കഴിഞ്ഞ വർഷം സ്യുയോങിനോട് സിന്ധു രണ്ട് തവണ പരാജയപ്പെട്ടിരുന്നു.
അതേസമയം പുരുഷ വിഭാഗത്തിൽ ലോകചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവായ കെ ശ്രീകാന്തുകൊറിയയുടെ സോൺ വാനിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകളിൽ തകർത്താണ് അവസാന നാലിലെത്തിയത്. സ്‌കോർ. 21-12 18-21 21-12. കൊറിയൻ താരത്തിനെതിരായ പോരാട്ടങ്ങളിൽ 4-7 വിജയാധിപത്യമുണ്ടെങ്കിൽ അവസാനം നടന്ന മൂന്ന് മത്സരങ്ങളിലും ശ്രീകാന്ത് തോറ്റിരുന്നു.
സെമിയിൽ മൂന്നാം സീഡ് ഇൻഡോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ ആണ് ശ്രീകാന്ത് നേരിടുക. കഴിഞ്ഞ മാസം നടന്ന സ്വിസ് ഓപ്പണിലെ ചാമ്പ്യനാണ് ക്രിസ്റ്റി.
നേരത്തെ ഡബിൾസിസൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടരിൽ തോറ്റു. കൊറിയൻ സഖ്യത്തോടാണ് ഇന്ത്യൻ സഖ്യം അടിയറവ് പറഞ്ഞത്. സ്‌കോർ-20-22 21-18 20-22.
സ്പോർട്സ് ഡെസ്ക്