- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്ന് ഞങ്ങളുടെ കൈയിൽ പണമില്ലായിരുന്നു; അൻപതിൽ കുറവ് അതിഥികൾ; പണത്തിനായി കവറുകൾ പൊളിക്കേണ്ടിവന്നു; ചിലർ പുലഭ്യം പറഞ്ഞു; വിവാഹ വാർഷിക ദിനത്തിൽ ഓർമ്മകൾ പങ്കുവച്ച് സണ്ണി ലിയോൺ
മുംബൈ: വിവാഹ നാളുകളിൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം നേരിടേണ്ടി വന്ന അനുഭവങ്ങൾ പങ്കുവച്ച് നടി സണ്ണി ലിയോൺ. വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് ഡാനിയൽ വെബ്ബറിന് ആശംസയറിയിച്ചുള്ള കുറിപ്പിലാണ് സണ്ണി ലിയോൺ പഴയ അനുഭവങ്ങൾ പങ്കുവച്ചത്.
കഴിഞ്ഞ ദിവസമാണ് നടി പതിനൊന്നാം വിവാഹ വാർഷികം ആഘോഷിച്ചത്. വിവാഹ വേളയിലെ ചിത്രം പങ്കുവച്ചുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പാണ് സണ്ണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.വിവാഹ സമയത്ത് നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചൊക്കെയാണ് കുറിപ്പിൽ പറയുന്നത്.
'പതിനൊന്ന് വർഷം മുമ്പുള്ള ഇതേ ദിനത്തിലായിരുന്നു എന്റെ വിവാഹം. ആ സമയം ഞങ്ങളുടെ കൈയിൽ പണമില്ലായിരുന്നു. അൻപതിൽ കുറവ് അതിഥികളേ ഉണ്ടായിരുന്നുള്ളൂ. റിസപ്ഷൻ നടത്താനുള്ള പൈസയ്ക്കായി അതിഥികൾ കൊണ്ടുവന്ന കവറുകൾ പൊളിക്കേണ്ടിവന്നു. പൂക്കളൊന്നും നേരെ ചൊവ്വേ അലങ്കരിച്ചില്ല. മദ്യലഹരിയിൽ ചിലർ പുലഭ്യം പറഞ്ഞു. വിവാഹ കേക്കും വളരെ മോശമായിരുന്നു.ഇതൊരു ഓർമപ്പെടുത്തലാണ്, ഞങ്ങൾ എവിടെയെത്തിയെന്നുള്ളതിന്റെ. നിങ്ങളുടെ സ്നേഹം കൂടാതെ എനിക്ക് ഇതൊന്നും സാദ്ധ്യമല്ല. എനിക്ക് നമ്മുടെ വിവാഹ കഥ വളരെ ഇഷ്ടമാണ്. ഇത് 'നമ്മുടെ യാത്രയാണ്', ഹാപ്പി ആനിവേഴ്‌സറി പ്രിയപ്പെട്ടവനേ...' സണ്ണി ലിയോൺ കുറിച്ചു.
2011ലാണ് സണ്ണി ലിയോണും ഡാനിയൽ വെബ്ബറും വിവാഹിതരായത്. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് മകളായ നിഷയെ ദമ്പതികൾ ദത്തെടുത്തത്. 2018ൽ വാടക ഗർഭപാത്രത്തിലൂടെ ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി.