ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളിലെ നിറസാന്നിദ്ധ്യമാണ് സജീവ സാന്നിദ്ധ്യമാണ് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. കേന്ദ്ര സർക്കാരിനെതിരെ ഉയർത്തുന്ന വിമർശനങ്ങൾ അടക്കം ദേശീയ തലത്തിൽ ശ്രദ്ധേയമാകാറുണ്ട്. രാഷ്ട്രീയവും മറ്റ് വിഷയങ്ങളിലും തന്റേതായ അഭിപ്രായം അദ്ദേഹം തുറന്നു പറയാറുമുണ്ട്.

മിക്കപ്പോഴും തരൂരിന്റെ പോസ്റ്റ് മലയാളികൾ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തരൂർ പങ്കുവച്ച പോസ്റ്റിനെതിരെ ട്രോൾ വർഷമാണ്.വാട്ട്‌സാപ്പിൽ ലഭിച്ച സന്ദേശമാണെന്നും ഷെയർ ചെയ്യാതിരിക്കാൻ സാധിക്കുന്നില്ലെന്നും പറഞ്ഞു കൊണ്ട് തരൂർ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ട്രോളുകൾ ഏറ്റുവാങ്ങുന്നത്.

കഥകളിയുടെ ചിത്രം എന്ന് പറഞ്ഞ് അദ്ദേഹം പങ്കുവച്ചത് ഒഡീസി നൃത്തത്തിന്റെ ചിത്രമായിരുന്നു. ഐപിഎല്ലുമായി ബന്ധപ്പെട്ട തമാശ രൂപത്തിലുള്ള ട്വീറ്റാണിത്.നൃത്തത്തെക്കുറിച്ച് ഒന്നുമറിയില്ല, അല്ലേ എന്നാണ് ട്വീറ്റിന് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും.

പലരും കഥകളിയുടെ ചിത്രങ്ങളും തരൂരിന്റെ പോസ്റ്റിന് താഴെ പങ്കുവെച്ചു. കേരളത്തിൽ നിന്നുള്ള നിങ്ങൾക്ക് കഥകളി എങ്ങനെയാണെന്ന് അറിയില്ല. കുറച്ച് സമയമെങ്കിലും കേരളത്തിലെ കലാരൂപങ്ങൾക്കായി മാറ്റിവയ്ക്കണമെന്നും ഒരാൾ കമന്റ് ചെയ്തു.

കഴിഞ്ഞ ദിവസം ലോക്സഭ സെഷനിടെ ശശി തരൂർ എംപിയും സുപ്രിയ സുലെ എംപിയും തമ്മിലുള്ള സംഭാഷണം ട്രോളുകൾക്ക് ഇടയായതിന് പിന്നാലെ മറുപടിയുമായി ശശി തരൂർ. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല ലോക്സഭയിൽ സംസാരിക്കുന്നതിനിടെ സുപ്രിയ സുലേയും ശശി തരൂരും സംസാരിക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇരുവരും കുശലാന്വേഷണം നടത്തുകയാണ് എന്ന രീതിയിലാണ് ട്രോളുകൾ ഉയർന്നു വന്നത്.

എന്നാൽ അടുത്തതായി സംസാരിക്കേണ്ട സുപ്രിയ തന്നോട് നയപരമായ ചില സംശയങ്ങൾ ചോദിക്കുകയായിരുന്നു. ലോക്സഭയിൽ സംസാരിച്ചു കൊണ്ടിരുന്ന ഫാറൂഖ് സാബിനെ ശല്യം ചെയ്യാതിരിക്കാൻ സുപ്രിയ വളരെ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിച്ചത്. അത് കേൾക്കാൻ വേണ്ടിയാണ് ബെഞ്ചിൽ താടിവച്ച് ചാഞ്ഞിരുന്നതെന്നും ശശി തരൂർ പറയുന്നു.

അതിന്റെ വീഡിയോയാണ് കുശലാന്വേഷണം എന്ന നിലയിൽ പ്രചരിക്കുന്നത്. ഇത്തരം വീഡിയോകൾ ആസ്വദിക്കുന്നവർ ആസ്വദിച്ചോളൂ, അത് ഞങ്ങളുടെ ചെലവിൽ വേണ്ട എന്നും അദ്ദേഹം മറുപടി നൽകിയിരുന്നു.