കാൻബറ: ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാർ ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇഷ്ടപ്പെട്ട വിഭവമുണ്ടാക്കി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ.

ഇന്ത്യയുമായി പുതിയ വ്യാപാരക്കരാറിലെത്തിയ സന്തോഷം പങ്കുവയ്ക്കാനാണ് നരേന്ദ്ര മോദിക്കിഷ്ടപ്പെട്ട ഖിച്ച്ഡി ഉണ്ടാക്കിയതെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറയുന്നു. ഖിച്ച്ഡി ഉണ്ടാക്കുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും മോറിസൺ പങ്കുവച്ചു. 

 
 
 
View this post on Instagram

A post shared by Scott Morrison (@scottmorrisonmp)

പാചകം ചെയ്യുന്നതിന്റെ ചിത്രങ്ങൾ മോറിസൺ അടക്കമാണ് ശനിയാഴ്ച ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

''ഇന്ത്യയുമായി ഞങ്ങളുണ്ടാക്കിയ പുതിയ വ്യാപാര കരാർ ആഘോഷിക്കാൻ വേണ്ടി, കറി നൈറ്റ് ടുനൈറ്റിന് വേണ്ടി ഇന്ന് ഞാനുണ്ടാക്കിയ കറികളെല്ലാം എന്റെ പ്രിയപ്പെട്ട സുഹൃത്ത് നരേന്ദ്ര മോദിയുടെ ഗുജറാത്ത് പ്രവിശ്യയിൽ നിന്നുള്ളതാണ്, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കിച്ഡിയടക്കം,'' മോറിസൺ പറഞ്ഞു.

മോദിയുടെ പ്രിയപ്പെട്ട ഖിച്ച്ഡി ഉൾപ്പടെ' എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചത്. താനുണ്ടാക്കിയ കറികൾ ഭാര്യ ജെന്നിയും മക്കളും അമ്മയും അംഗീകരിച്ചുവെന്നും മോറിസൺ പറയുന്നു. അരിയും പരിപ്പുമാണ് ഖിച്ച്ഡിയിലെ പ്രധാന ചേരുവ.

ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യുന്ന 96 ശതമാനം ഉൽപന്നങ്ങൾക്കും സീറോ ഡ്യൂട്ടി ആക്‌സസ് നൽകുന്നതാണ് ഏപ്രിൽ രണ്ടിന് ഒപ്പിട്ട കരാർ.

ഏപ്രിൽ രണ്ടിനായിരുന്നു ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഇക്കണോമിക് കോപറേഷൻ ആൻഡ് ട്രേഡ് എഗ്രിമെന്റ് ഒപ്പുവെച്ചത്.

ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളിൽ 96 ശതമാനത്തിനും സീറോ ഡ്യൂട്ടി ആക്സസ് നൽകുന്നതാണ് കരാർ.

എഞ്ചിനീയറിങ് മേഖല, രത്നങ്ങൾ ആഭരണങ്ങൾ, ടെക്സ്റ്റൈൽ, ലെതർ എന്നീ മേഖലകളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഷിപ്മെന്റുകളായിരിക്കും കരാറിൽ ഉൾപ്പെടുക.