ന്യായമായ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് നൂറുകണക്കിന് ന്യൂസൗത്ത് വെയിൽ ബസ് ഡ്രൈവർമാർ ജോലി ഉപേക്ഷിച്ച് സമരത്തിലാണ്. ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ, റെയിൽ, ട്രാം, ബസ് യൂണിയൻ ഡ്രൈവർമാരുടെ 24 മണിക്കൂർ പണിമുടക്ക് തിങ്കളാഴ്ച ആരംഭിച്ചതോടെ നിരവധി യാത്രക്കാരാണ് യാത്രാ തടസ്സം മൂലം ബുദ്ധിമുട്ടുന്നത്.

പണിമുടക്കിനോടനുബന്ധിച്ച് വിവിധ ഭാഗങ്ങളിൽ റാലിയും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പാർലമെന്റിന് സമീപം നടന്ന റാലിയിൽ 300 ഓളം ഡ്രൈവർമാർ എത്തിയതായും മറ്റ് മേഖലകളിൽ പണിമുടക്കിൽ കൂടുതൽ പേർ പങ്കെടുത്തതായും RTBU സംസ്ഥാന ഡിവിഷൻ സെക്രട്ടറി ഡേവിഡ് ബാബിനോ പറഞ്ഞു.

ഇന്നർ വെസ്റ്റ്, ഹിൽസ് ഡിസ്ട്രിക്റ്റ്, തെക്ക്, വടക്ക്, പടിഞ്ഞാറൻ സിഡ്‌നിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ യാത്രക്കാർ ഇന്ന് പൊതുഗതാഗതം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഡ്രൈവർമാരുടെ ആവശ്യങ്ങളിൽ പ്രധാനമായി ബ്രേക്കുകളും ന്യായമായ ടൈംടേബിളുകളും ഉൾപ്പെടുന്നു, പരമാവധി 12 മണിക്കൂർ ഷിഫ്റ്റുകളും പ്രവൃത്തി ദിവസങ്ങൾക്കിടയിൽ കുറഞ്ഞത് 10 മണിക്കൂറും, മികച്ച പരിശീലനവും ഒരേ ജോലി ചെയ്യുന്ന ഡ്രൈവർമാക്ക് തുല്യ വേതനവുംആണ് മുന്നോട്ട് വക്കുന്ന ആവശ്യങ്ങൾ.