- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ രംഗം ആഗ്രഹിക്കുന്നവർക്കായി സെന്റ് ജോർജ്സ് യൂണിവേഴ്സിറ്റി രാമയ്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷനുമായി ചേർന്ന് റോഡ് ഷോ സംഘടിപ്പിക്കുന്നു
കൊച്ചി: മെഡിക്കൽ രംഗം ആഗ്രഹിക്കുന്നവരെ രാജ്യാന്തര മെഡിക്കൽ ഡിഗ്രിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി ഗ്രെനാഡ സെന്റ് ജോർജ്സ് യൂണിവേഴ്സിറ്റി (എസ്ജിയു), രാമയ്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസുമായി ചേർന്ന് ദക്ഷിണേന്ത്യൻ നഗരങ്ങളിൽ റോഡ് ഷോ സംഘടിപ്പിക്കുന്നു.
ഏപ്രിൽ 27ന് കൊച്ചിയിൽ ആരംഭിക്കുന്ന റോഡ് ഷോ മെയ് മൂന്നിന് ചെന്നൈയിൽ സമാപിക്കും. പരിപാടിയിൽ എസ്ജിയുവിന്റെ ദക്ഷിണേഷ്യ റിക്രൂട്ട്മെന്റ് ഡയറക്ടർ ഭാരത് ഗാധിയയുമായി വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആശയ വിനിമയം നടത്താം.
എസ്ജിയുവിന്റെ അഞ്ചു വർഷത്തെ മെഡിക്കൽ ഡിഗ്രിയിലേക്ക് അപേക്ഷിക്കുന്നതു മുതലുള്ള കാര്യങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഗാധിയ വ്യക്തമാക്കും. രാമയ്യയുമായി സഹകരിച്ചായിരിക്കും പരിപാടി. എസ്ജിയുവിന്റെ റിക്രൂട്ട്മെന്റ് മാനേജർ ചരത് സൗന്ദരാജൻ വിദ്യാർത്ഥികളുമായി കൺസൾട്ട് ചെയ്ത് അഞ്ചു വർഷത്തെ എംഡിക്ക് വേണ്ട പ്രൊഫൈലുകൾ, അക്കാദമിക്ക് ആവശ്യങ്ങൾ, സാമ്പത്തിക വശം, ആവശ്യമായ ആപ്ലിക്കേഷൻ രേഖകൾ തുടങ്ങിയവയെ കുറിച്ച് വിശദമാക്കും.ഏഴു നഗരങ്ങളിലാണ് റോഡ് ഷോ ഒരുക്കിയിരിക്കുന്നത്.
ഓരോ നഗരങ്ങളിലെയും ഷെഡ്യൂളുകൾ: 27ന് കൊച്ചിയിൽ ലെ മെരിഡിയനിൽ, 28ന് കോയമ്പത്തൂർ താജ് വിവാന്തയിൽ, 29ന് മൈസൂർ റാഡിസൺ ബ്ലൂവിൽ, 30ന് ബെംഗളൂരിൽ താജ് എംജി റോഡിൽ, മെയ് 1ന് ഹൈദരാബാദിൽ താജ് കൃഷ്ണയിൽ, മെയ് 2ന് വിശാഖിൽ ഷെറാട്ടണിൽ, മെയ് 3ന് ചെന്നൈയിൽ താജ് കോന്നെമാരയിൽ എന്നിങ്ങനെയാണ്. എല്ലായിടത്തും സമയം വൈകീട്ട് അഞ്ചു മുതൽ ഒമ്പതുവരെയാണ്.
റിക്രൂട്ട്മെന്റ് ടീമുമായി കൺസൾട്ടേഷനും കൂടുതൽ വിവരങ്ങൾ അറിയേണ്ടവരും https://bit.ly/sguroadshow ൽ രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ +91 6383616166 നമ്പറിൽ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുക.