കണ്ണൂർ: കണ്ണൂരിൽ നടന്ന സി.പി. എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന ബഹുജനറാലിയിലും പൊതുസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിപോകവേ കുഴഞ്ഞുവീണുമരിച്ച തമിഴ് നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് ഇന്ന് കൊണ്ടു പോയി.

തമിഴ്‌നാട്ടിലെ പേരമ്പൂർ സ്വദേശി അശോകനാണ് (61) മരണമടഞ്ഞത്.കണ്ണൂർ പുതിയ ബസ് സ്റ്റാന്റിന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി ഇയാൾ കുഴഞ്ഞു വീണത്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.