- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: കൊലപാതക ശ്രമം, കവർച്ച, അടിപിടി, ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ. നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി. മലപ്പുറം പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സാമൂഹിക വിരുദ്ധ പ്രവർത്തന തടയൽ നിയമ പ്രകാരം പാലപ്പെട്ടി സ്വദേശി അബുസാലിഹിനെ (37)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യൽ റിപ്പോർട്ട് പ്രകാരമാണ് തൃശൂർ മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ എ.അക്‌ബർ ഐ.പി.എസ് ഉത്തരവിറക്കിയത്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലും പൊന്നാനി പൊലീസ് സ്റ്റേഷൻ പരിധിയിലും കൊലപാതക ശ്രമംകവർച്ച , അടിപിടി, ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ , എന്നീ വിഭാഗങ്ങളിലായി നിരവധി കേസുകളിൽ ഉൾപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാലപ്പെട്ടി ആലുങ്ങൾ വീട്ടിൽ അബുസാലിഹിനെതിരെ കാപ്പ ചുമത്തിയത്. ഒരു വർഷം മലപ്പുറം ജില്ലയിൽ പ്രവേശിക്കാൻ പാടില്ല. ജില്ലക്കകത്തു കടക്കണമെങ്കിൽ ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങിക്കണം
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്