കണ്ണൂർ: കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ വന്ന മാറ്റം രാജ്യത്തിനാകെ അനുകരണീയമായ മാതൃകയാണന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഉയർത്തിയ മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.കെ രാഗേഷ് ചെയർമാനായിട്ടുള്ള മുദ്രാ വിദ്യാഭ്യാസ സമിതിയാണ് രാജ്യത്തെ 23 പൊതുമേഖലാ കമ്പിനികളിൽ നിന്ന് 24 കോടി രൂപ സമാഹരിച്ച് ഏറ്റവും ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെ ഗ്രാമീണ വിദ്യാർത്ഥികൾക്ക് പഠിക്കാനായി അന്താരാഷ്ട്ര നിലവാരത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുത്തത്. ഇതോടൊപ്പം സംസ്ഥാന സർക്കാർ 7.85 കോടി രൂപയും വിവിധ എംപി ഫണ്ടിൽ നിന്ന് 5 കോടി രൂപയും എംഎൽഎഫ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ജനങ്ങളിൽ നിന്ന് സമാഹരിച്ച 35 ലക്ഷം രൂപയും ചേർന്ന് ആകെ 40 കോടി രൂപയുടെ ഏറ്റവും ആധുനിക സൗകര്യങ്ങളാണ് മുണ്ടേരിയിൽ ഒരുക്കിയത്.

മുഴുവൻ ക്ലാസ്സു റൂമുകളും റബ്കോയുടെ നേതൃത്വത്തിൽ വുഡ് പാനൽ ചെയ്ത് ആധുനിക വിദ്യാഭ്യാസ മാതൃകയിൽ രൂപപ്പെടുത്തിയ ക്ലാസ്സ് മുറികൾ, ഒപ്പം ലബോറട്ടറികൾ തിരുവനന്തപുരത്തെ ഐസർ മാതൃകയിലാണ് ഒരുക്കിയതാണ്.മികച്ച പ്ലാനേറ്റോറിയം ആയിരം പേർക്ക് ഇരിക്കാവുന്ന എ.സി ഓഡിറ്റോറിയവും മുണ്ടേരി പഞ്ചായത്തിലെ 6000 വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന ഡിജിറ്റൽ ലൈബ്രറിയും ഇവിടെ പ്രവൃത്തിക്കുന്നു.മുദ്രാ പദ്ധതിയിൽ പഞ്ചായത്തിലെ മുഴുവൻ എൽ.പി, യു.പി സ്‌കൂളുകളും പരിവർത്തനം ചെയ്യുന്നുണ്ട്.

കാഞ്ഞിരോട് എൽ.പി സ്‌കൂളിൽ 1.2 കോടി രൂപയുടെനിർമ്മാണോദ്ഘാടനം ഏപ്രിൽ 16 ന് നിർവഹിക്കുമെന്ന് ചെയർമാൻ കെ.കെ രാഗേഷ് മുൻ എംപി അറിയിച്ചു 60 ലക്ഷം ഇന്ത്യൻ ഓയിൽ കോർപ്പറേഷനും 60 ലക്ഷം സ്‌കൂൾ മാനേജ്മെന്റ് ചെലവിട്ടാണ്് മുദ്രാ പദ്ധതിയിൽ മൂന്നാംമത്തെ വിദ്യാലയങ്ങളുടെ പ്രവൃത്തി ആരംഭിക്കുന്നത്ഏച്ചൂർ വെസ്റ്റ് യു.പി സ്‌കൂളിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

സർക്കാർ മേഖലയിലെ നൂതന വിദ്യാഭ്യാസ മാതൃക നേരിട്ട് കാണുവാൻ മുൻ എംപി കെ.കെ രാഗേഷ്, സി. പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ എന്നിവരോടൊപ്പമെത്തിയ സി.പി. എംജനറൽ സെക്രട്ടറിക്ക് മുദ്രാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി. മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് എ.അനിഷ, വൈസ് പ്രസിഡണ്ട് എ.പങ്കജാക്ഷൻ പ്രിൻസിപ്പാൽ എം മനോജ്കമാർ, ഹെഡ്‌മാസ്റ്റർ ഹരീന്ദ്രൻ കെ, സി.പിഎം അഞ്ചരക്കയി ഏരിയ സെക്രട്ടറി കെ.ബാബുരാജ്, മൗവ്വഞ്ചേരി റൂറൽ ബാങ്ക് പ്രസിഡന്റ് പി.ചന്ദൻ മുദ്രാ ജനറൽ കൺവീനർ പി.പി ബാബു , പി.ടി.എ വൈസ് പ്രസിഡന്റ് കെ. ശശി, എ. നസീർ, കോമത്ത് രമേശൻ തുടങ്ങിയവർ പങ്കെടുത്തു.