- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ട പുരസ്കാര തിളക്കത്തിൽ കണ്ണൂരിലെ ഗ്രാമപഞ്ചായത്ത്; പാപ്പിനിശേരി പഞ്ചായത്ത് പ്രധാനമന്ത്രിയിൽ നിന്നും പുരസ്കാരമേറ്റുവാങ്ങും

X
കണ്ണൂർ: പാപ്പിനിശേരി പഞ്ചായത്തിന് വീണ്ടും പ്രവർത്തനമികവിന് ദേശീയഅംഗീകാരണം. പഞ്ചായത്ത് ഡവലപ്പ് മെന്റ് പ്ലാൻ അവാർഡും ദീനദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തികരൺ അവാർഡുമാണ് പഞ്ചായത്തിന് ഈ വർഷം ലഭിച്ചത്.
രണ്ടുവിഭാഗങ്ങളിലായി പാപ്പിനിശേരിക്ക് ദേശീയ അവാർഡ് ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്. 2019-20ൽ മികച്ച പദ്ധതി രൂപീവത്ക്കരണത്തിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു. ദേശീയ പഞ്ചായത്ത് രാജ്ദിനമായ ഈമാസം 24ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയിൽ നിന്നും പഞ്ചായത്ത്ഭാരവാഹികൾ അവാർഡ് ഏറ്റുവാങ്ങും.
ശുചിത്വം, പൗരസേവനങ്ങൾൻ കുടിവെള്ളം, തെരുവ് വിളക്ക്, അടിസ്ഥാന സൗകര്യങ്ങൾ, സ്ത്രീ, പട്ടികജാതി, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലെ പ്രവർത്തന മികവ് പരിഗണിച്ചാണ് ശാക്തി കിരൺ അവാർഡ് ലഭിച്ചത്.
Next Story


