- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥ അവാർഡ് സുധ തെക്കേമഠത്തിന്
തിരുവനന്തപുരം:നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാസുരയ്യ കൾച്ചറൽ സെന്റർ ഏർെപ്പടുത്തിയ പത്താമത് കമലാ സുരയ്യചെറുകഥ അവാർഡ്, സുധ തെക്കേമഠം രചി ച്ച ആലിദാസൻ എന്നകഥയ്ക്ക് ലഭിച്ചു. 10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റുംഅടങ്ങുന്നതാണ് അവാർഡ്.
സ്‌പെഷ്യൽ ജൂറി അവാർഡിന് ആർ. നന്ദിത കുറുപ്പ് പന്തളം (കഥ:കുഴിെച്ചടു ത്ത ഇരുട്ട്), സുജാതശിവൻഏറ്റുമാനൂർ (ശിവപഞ്ചാഗ്നി),റീന പി.ജി മല പ്പുറം (ദാഹം) എന്നിവരും അർഹരായി.
ഡോ. ജോർജ്ജ് ഓണക്കൂർ, പൊലീസ് ഡയറക്ടർ ജനറൽ ഡോ.ബി. സന്ധ്യ, കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറികെ. ആനന്ദകുമാർ എന്നിവരടങ്ങിയ കമ്മിറ്റിയാണ്
പരിഗണനയ്ക്കായി ലഭി ച്ച എഴുപത്തിഎട്ട് കഥകളിൽ നിന്നുംഅവാർഡിന് അർഹമായവ തെരമെടുത്തത്.
നിംസ് മെഡിസിറ്റിയുടെ സഹകരണേത്താടെയാണ് മത്സരം സംഘടിപ്പിച്ചത്.ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽഅവാർഡുകൾ സ്മമാനിക്കുമെന്ന് കേരള കലാകേന്ദ്രം ജനറൽസെക്രട്ടറി കെ. ആനന്ദകുമാർ അറിയി ച്ചു.