ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ ബുൾഡോസറിൽ വെറുപ്പും ഭീതിയുമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്കു നേരെയാണ് ബുൾഡോസർ ഇടിച്ചു കയറ്റേണ്ടതെന്ന് രാഹുൽ പറഞ്ഞു.

മധ്യപ്രദേശിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് 45 പേരുടെ സ്വത്തുവകകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ സംഭവം സൂചിപ്പിച്ചാണ് രാഹുലിന്റെ വിമർശനം.