- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് വിശ്വസിക്കുന്നില്ല; മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്കൊപ്പം; ജോർജ് എം തോമസിന്റെ പ്രസ്താവനയിൽ നടപടി എടുക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടി എന്നും അഡ്വ.പി.സന്തോഷ് കുമാർ എംപി

കണ്ണൂർ:കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സിപിഐ നേതാവും രാജ്യസഭാ അംഗവുമായ അഡ്വ.പി സന്തോഷ് കുമാർ പറഞ്ഞു. കണ്ണൂർ പ്രസ് ക്‌ളബ്ബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സന്തോഷ് കുമാർ പറഞ്ഞു. തിരുവമ്പാടി മുൻ എംഎൽഎ ജോർജ് എം തോമസിന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിവൈഎഫ്ഐ തന്നെ രംഗത്തു വന്നിട്ടുണ്ട്. ലൗ ജിഹാദ് വിഷയം കേരളത്തിൽ ഇല്ലെന്ന് സുപ്രീം കോടതി പോലും വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ അഡ്വ.പി സന്തോഷ് കുമാർ പറഞ്ഞു.
ജോർജ് എം തോമസിന്റെ പ്രസ്താവനയിൽ നടപടിയെടുക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വം തന്നെയാണ്. ഇക്കാര്യത്തിൽ മറ്റൊരു പാർട്ടി നേതാവായ താൻ അഭിപ്രായം പറയുന്നത് ശരിയല്ല മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്കൊപ്പമാണ് ഞാനടക്കമുള്ള ഇടതുപക്ഷ പ്രവർത്തകർ. ഇക്കാര്യം ഫെയ്‌സ് ബുക്ക് പോസ്റ്റിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന് വ്യത്യസ്തമായി ഏതെങ്കിലും ഒരാൾ പറഞ്ഞത് നേർത്ത് നേർത്ത് ഇല്ലാതാവും. ഈ വിഷയത്തിൽ സിപിഎമ്മിനെ കുറ്റം പറയാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എംപിയായിരിക്കെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തും ഒന്നിച്ച് തുടരില്ല. ഇപ്പോൾ പാർട്ടി സമ്മേളനം നടക്കുകയല്ലേ. അടുത്ത് തന്നെ ജില്ലാ സമ്മേളനവും നടക്കുകയാണ്. കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടിയാണ് എന്നും സന്തോഷ് കുമാർ വ്യക്തമാക്കി. പാർട്ടി ഏൽപ്പിച്ച രാഷ്ട്രീയ ദൗത്യമായാണ് എം പി സ്ഥാനത്തെ കാണുന്നത്. രാഷ്ട്രീയ സ്വാധീനമുള്ള ഭൂതകാലത്തെ അപേക്ഷിച്ച് ഇടതുപക്ഷത്തിന് സ്വാധീന കുറവുണ്ട്.എണ്ണത്തിന്റെ കുറവുള്ളതിനാൽ പാർലമെന്റിൽ ഉന്നയിക്കുന കാര്യ മാത്ര പ്രസക്തമായ വാദങ്ങൾ പോലും ഭരണപക്ഷം കേൾക്കുന്നില്ല.
തീരുമാനിച്ച കാര്യം എങ്ങനെയെങ്കിലും നടപ്പാക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. അപകടകരമായ ഭൂരിപക്ഷത്തെ എതിർക്കാൻ ഇടതുപക്ഷം ജനസ്വധീനം വർധിപ്പിക്കണമെന്നും പി.സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. അടിസ്ഥാന ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങൾ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന് അർഹിക്കുന്ന ന്യായമായ കാര്യങ്ങൾ ലഭിക്കാൻ ശബ്ദം ഉയർത്തും.
കോൺഗ്രസുമായുള്ള ബന്ധം പരമോന്നത സഭകളിലാണ് തീരുമാനിക്കേണ്ടത്. സിപിഐ പാർട്ടി കോൺഗ്രസ് വിജയവാഡയിൽ അടുത്ത് നടക്കും.ബിജെപി ഇതരമായ സർക്കാർ കേന്ദ്രത്തിൽ ഉണ്ടാവുകയെന്നതാണ് കാതൽ. ഓരോ സംസ്ഥാനത്തേയും രാഷ്ട്രീയം വ്യത്യസ്തമാണ് അതിനനുസരിച്ചാണ് ദേശീയ പാർട്ടികൾ നിലപാട് സ്വീകരിക്കുക.
കോൺഗ്രസ് ബി.ജെപിക്കെതിരെ ഒരു കൃത്യമായ നിലപാട് എടക്കുന്നില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ മതേതര അണികൾ കൂടുതൽ കോൺഗ്രസിലാണെന്നത് യഥാർഥ്യമാണ്. പക് ഷേ അത് കോൺഗ്രസിന് ബോധ്യമാവുന്നുണ്ടോയെന്നതാണ്പ്രശ്‌നം. മതേതര വിഷയത്തിൽ അയഞ്ഞ സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും സന്തോഷ് കുമാർ കുറ്റപ്പെടുത്തി.
പ്രസ് ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും സബീന പത്മൻ നന്ദിയും പറഞ്ഞു


