- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസമിൽ ഒരാഴ്ചയ്ക്കുള്ളിൽ വിഷക്കൂൺ കഴിച്ച് മരിച്ചത് ഒരു കുട്ടി ഉൾപ്പെടെ 13 പേർ; ഇരയായത് തോട്ടം മേഖലകളിൽ താമസിക്കുന്നവർ
ദിബ്രുഗഢ്: അസമിൽ വിഷക്കൂണ് കഴിച്ച് ഒരു കുട്ടി ഉൾപ്പെടെ പതിമൂന്ന് പേർ മരിച്ചു. ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയധികം മരണം റിപ്പോർട്ട് ചെയ്തത്. നാല് ജില്ലകളിലുള്ളവരാണ് വിഷക്കൂണിന് ഇരകളായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ദിബ്രുഗഢിലെ അസം മെഡിക്കൽ കോളജ് ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. പ്രശാന്ത ദിഹിങ്ക്യ പറഞ്ഞു. 39 പേരാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നതെന്നും ഡോ. പ്രശാന്ത വ്യക്തമാക്കി. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടും.
ദിബ്രുഗഢ്, തിൻസൂക്യ, ശിവസാഗർ, ചരൈദിയോ ജില്ലകളിലുള്ളവരാണ് ദുരന്തത്തിനിരയായത്. തേയിലതോട്ടം മേഖലകളിൽ ഉള്ളവരാണ് കൂടുതലും അപകടത്തിൽപെട്ടത്. അസമിൽ വിഷക്കൂണുകൾ കഴിച്ച് ആളുകൾ മരിക്കുന്നത് ആദ്യ സംഭവമല്ല. വിഷക്കൂണുകൾ തിരിച്ചറിയാൻ കഴിയാത്തതും ഭക്ഷ്യയോഗ്യമല്ലെന്ന് മനസിലാകാത്തതുമാണ് അപകടത്തിലേക്ക് നയിക്കുന്നത്.




