തിരുവമ്പാടി: സിപിഎം നേതാവും മുൻ എംഎ‍ൽഎയുമായ ജോർജ് എം തോമസിന്റെ ലൗ ജിഹാദ് പരാമർശത്തിനെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം. സിപിഎം വർഗീയത കളിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവടി പറഞ്ഞു.

വർഗീയതയുടെ മുഖ്യ സൂത്രധാരൻ ജോർജ് എം തോമസാണ്. സുപ്രീം കോടതിയടക്കം തള്ളിക്കളഞ്ഞ ആർ.എസ്.എസിന്റെ നുണ പ്രചാരണമാണ് ലൗ ജിഹാദ്. ആർ.എസ്.എസിനും തീവ്ര ക്രിസ്ത്യൻ സംഘടനകൾക്കും ജോർജ് എം തോമസ് ചൂട്ട് പിടിക്കരുത് എന്നും അസ്ലം ചെറുവടി പറഞ്ഞു. വെൽഫെയർപാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രവർത്തകർ പങ്കെടുത്തു.