ജമ്മു: ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ നാട്ടുകാരന് പരിക്ക്. സതീഷ്‌കുമാർ സിങ്ങ് എന്നയാൾക്കാണ് വെടിയേറ്റത്. കുൽഗാം ജില്ലയിലാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം, കുൽഗാം ജില്ലയിൽ പ്രദേശവാസികളല്ലാത്തവരോട് താഴ്‌വര വിട്ടുപോകാൻ ആവശ്യപ്പെടുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

വെടിവയ്പിൽ പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുൽഗാമിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ആക്രമികളെ പിടികൂടാനായി പ്രദേശം സൈന്യം വളഞ്ഞു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.