ജയ്സാൽമീർ: സംസാരിച്ചു നിൽക്കുന്നതിനിടെ ഓവുചാലിന്റെ സ്ലാബ് തകർന്ന് കുഴിയിലേക്ക് വീണ യുവാക്കൾക്ക് പരുക്കേറ്റു. രാജസ്ഥാനിലെ ജയ്സാൽമീറിലാണ് സംഭവം. അഞ്ച് പേർ സംസാരിച്ച് നിൽക്കുന്നതിനിടെ പൊടുന്നനെ സ്ലാബ് തകർന്ന് എല്ലാവരും കുഴിയിലേക്ക് പതിക്കുകയായിരുന്നു.

ജയ്‌സാൽമീറിൽ റെയിൽവേ സ്റ്റേഷന് സമീപത്തെ ബാബ ബവ്ദിയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സംസാരിച്ചു നിൽക്കുന്നതിനിടെ പെട്ടെന്ന് സ്ലാബ് തകർന്ന് ഇവർ കുഴിയിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു മോട്ടോർ ബൈക്കും ഇവരുടെ മേലേക്ക് വീണു. ഉടൻതന്നെ സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിയെത്തി അഞ്ചുപേരെയും രക്ഷപ്പെടുത്തി.