തൊടുപുഴ: വാക്കുതർക്കത്തിനിടെ യുവതി ഭർതൃമാതാവിന്റെ തല അടിച്ചുപൊട്ടിച്ചു. ഇടുക്കി പണിക്കൻകുടി സ്വദേശി അമ്മിണിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്്. പരിക്കേറ്റ സ്ത്രീയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ മകൻ മോഹനനും ഭാര്യ ലീലയും തമ്മിലുണ്ടായ വഴക്കിനിടെയാണ് സംഭവം. ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ ലീല കസേര എടുത്ത് അമ്മിണിയുടെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.