ന്യൂഡൽഹി: ഡൽഹി അക്ഷർദാം മെട്രോ സ്റ്റേഷനിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ സിഐഎസ്എഫ് അതിസാഹസികമായി രക്ഷിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഇെതിന്റെ വീഡിയോ ദൃശ്യം സിഐഎസ്എഫ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു.

യുവതിയുടെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ലാൽ ബഹദൂർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

മെട്രോ സ്റ്റേഷന് മുകളിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഒരു യുവതിയെ കാണാനിടയായി. ഉദ്യോഗസ്ഥർ എന്താണ് ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ താൻ ആത്മമഹത്യ ചെയ്യാൻ പോകുകയായണെന്നായിരുന്നു യുവതിയുടെ മറുപടി.

സിഐഎസ്എഫ് ഉദ്യോഗസ്ഥർ പലതവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. മുകളിൽ നിന്ന് നേരെ താഴോട്ട് ചാടുകയായിരുന്നു. യുവതി താഴേക്ക് ചാടുമെന്ന് മനസിലാക്കിയ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഒരു ബ്ലാങ്കറ്റ് പിടിക്കുകയായിരുന്നു.