ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ സൈനാപോര മേഖലയിൽ ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്.

മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന എത്തിയത്. സൈന്യം പ്രദേശം വളഞ്ഞതോടെ ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുകയാണ്.