റിയാദ്: യുക്രൈനിൽ നിന്നുള്ള അഭയാർഥികൾക്ക് അടിയന്തര സഹായമായി ഒരു കോടി ഡോളറിന്റെ സഹായം നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദ്ദേശം നൽകി. പോളണ്ട് സർക്കാറും യു.എൻ സംഘടനങ്ങളുമായും ഏകോപിച്ചായിരിക്കും സഹായം വിതരണം ചെയ്യുക.

യുക്രൈനിൽ നിന്ന് അയൽ രാജ്യങ്ങളിൽ, പ്രത്യേകിച്ച് പോളണ്ടിൽ അഭയം പ്രാപിച്ചവർക്ക് കിങ് സൽമാൻ റിലീഫ് കേന്ദ്രം വഴി വൈദ്യ സഹായമുൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾക്കാണ് ഇത്രയും സംഖ്യ നൽകാനുള്ള നിർദ്ദേശം.