ന്യൂഡൽഹി: ജമ്മുകശ്മീരിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ട് സൈനികർ മരിച്ചു. ബഡ്ഗാമിലെ ഏറ്റുമുട്ടൽ സ്ഥലത്തേക്ക് പോയവരാണ് അപകടത്തിൽ പെട്ടത്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ട് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.