പാലക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരുക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മഞ്ചേരി സ്വദേശി ജസീറിന്റെ ലൈസൻസാണ് മൂന്ന് മാസത്തേക്ക് മോട്ടർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തത്.

വാതിൽ തുറന്നുവച്ചുള്ള യാത്രയെ തുടർന്നുണ്ടായ അപകടമെന്നാണ് മണ്ണാർക്കാട് എംവിഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. അരിയൂർ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് പരുക്കേറ്റത്.