- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിനാറ് വയസുകാരനെ ഉപദ്രവിച്ച സംഭവത്തിൽ ആറ് പ്രവാസികൾ അറസ്റ്റിൽ
മനാമ: ബഹ്‌റൈനിൽ പതിനാറ് വയസുകാരനെ ഉപദ്രവിച്ച സംഭവത്തിൽ ആറ് പ്രവാസികൾ അറസ്റ്റിൽ. കുട്ടിക്ക് നിരവധി മുറിവുകളേറ്റ സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചതായി ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ മേധാവി പറഞ്ഞു. അറസ്റ്റിലായ എല്ലാവരും ഏഷ്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ
കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായും ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ മേധാവിയുടെ പ്രസ്താവനയിൽ പറഞ്ഞു. ഇത് സംബന്ധിച്ച വിവരം ലഭിച്ചയുടൻ തന്നെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിരുന്നു.
പ്രതികളെ ചോദ്യം ചെയ്ത ശേഷം അതിവേഗ വിചാരണയ്ക്കായി റിമാന്റ് ചെയ്തു. കുട്ടിയുടെ മാനസിക, സാമൂഹിക നില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചൈൽഡ് പ്രൊട്ടക്ഷൻ സെന്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story




