- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഗ്യം ഫോൺ കട്ടായില്ല; ട്രെയിനിന്റെ അടിയിൽപ്പെട്ടിട്ടും തെല്ലും പേടി തോന്നിയില്ല: ചരക്ക് ട്രെയിനിന്റെ അടിയിൽപെട്ട ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ ഫോണിൽ സംസാരിച്ചുകൊണ്ട് പോകുന്ന യുവതിയുടെ വീഡിയോ വൈറൽ
റോത്തക്: ചരക്ക് ട്രെയിനിന്റെ അടിയിൽപെട്ടുപോയ ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ ഫോണിൽ സംസാരിച്ചുകൊണ്ട് എഴുനേറ്റ് വരുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഭാഗ്യം, ഫോൺ കട്ടായില്ലല്ലോ എന്ന വിധത്തിലായിരുന്നു ട്രെയിൻ കടന്നു പോയ ശേഷം ഫോണിൽ സംസാരിച്ചു കൊണ്ടുള്ള യുവതിയുടെ പോക്ക്. ഐപിഎസ് ഓഫീസറായ ദീപാൻഷു കബ്ര ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്.
'ഫോൺ സല്ലാപമാണ് പ്രധാനം' എന്ന തലക്കെട്ടോടെയാണ് വീഡിയോ കബ്ര ട്വിറ്ററിൽ പങ്കുവെച്ചത്. റെയിൽവേ സ്റ്റേഷനിലൂടെ ഒരു ഗുഡ്സ് ട്രെയിൻ കടന്നുപോകുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. തുടർന്ന് ട്രെയിൻ കടന്നുപോയ ശേഷം ട്രാക്കിൽ ഒരു സ്ത്രീയെ കാണാം. ദുപ്പട്ടകൊണ്ട് മുഖം മറച്ച അവർ കൂളായി, റെയിൽവേ ട്രാക്കിൽ തന്നെയിരുന്ന് ഫോണിൽ സംസാരിക്കുന്നതും തുടർന്ന് വീഡിയോ എടുക്കുന്ന വ്യക്തിക്ക് നേരെ വരുന്നതും അയാളോട് സംസാരിക്കുന്നതും കാണാം.
फ़ोन पर gossip, ज़्यादा ज़रूरी है ????????♂️ pic.twitter.com/H4ejmzyVak
- Dipanshu Kabra (@ipskabra) April 12, 2022
ഹരിയാനയിലെ റോത്തക്കിൽ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നാണ് റിപ്പോർട്ടുകൾ. ഭീതിപ്പെടുത്തുന്നത് എന്നാണ് ട്വിറ്ററിൽ പലരും അഭിപ്രായപ്പെട്ടത്. ട്രെയിന് അടിയിൽപെട്ടിട്ടും സ്ത്രീക്ക് പരിക്ക് എൽക്കാത്തതിൽ ആശ്വസിക്കുമ്പോഴും അപകടകരം എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. അപകടകരമാം വിധം പെരുമാറിയതിന് സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നും പലരും അഭിപ്രായപ്പെട്ടു.