കൊച്ചി ; കലൂർ പാവക്കുളം ക്ഷേത്രത്തിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ വിഷുദിനം ആഘോഷിച്ചു. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്ക് ക്ഷേത്രം മേൽശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിപ്പാട് വിഷു കൈനീട്ടം നൽകി. കുടുംബസമേതം എത്തിയ ഭക്തർക്ക് വിശ്വ ഹിന്ദു സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, സെക്രട്ടറി വി.ആർ.രാജശേഖരൻ, ക്ഷേത്രം പ്രസിഡന്റ് കെ.എ.എസ് പണിക്കർ എന്നിവർ ചേർന്ന് വഷു സദ്യ വിളമ്പി.