കുവൈത്ത് സിറ്റി: കുവൈത്തിൽ ചൂതാട്ടത്തിൽ ഏർപ്പെട്ട 10 പ്രവാസികൾ അറസ്റ്റിലായി. ജലീബ് അൽ ശുയൂഖ് ഏരിയയിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് പ്രവാസികൾ പിടിയിലായത്.

പിടിയിലായ പ്രവാസികൾ എല്ലാവരും ഏഷ്യക്കാരാണെന്ന വിവരം മാത്രമാണ് അധികൃതർ പുറത്തുവിട്ടത്. ചൂതാട്ടത്തിന് ഉപയോഗിച്ച പണവും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ശേഷം തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.