ഭോപ്പാൽ: ഹനുമാൻ ജയന്തി ആഘോഷങ്ങളിൽ പങ്കുചേർന്ന് മുസ്ലിം സമുദായ അംഗങ്ങൾ. ദേശീയ വാർത്ത ഏജൻസിയാണ് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ പകർത്തിയത്.

ഹനുമാൻ ജയന്തി ശോഭയാത്രയെ എതിരേൽക്കാൻ പൂക്കൾ വർഷിക്കുന്ന മുസ്ലീങ്ങളുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്. ഉത്തരേന്ത്യയിലെ പലയിടത്തും ഹനുമാൻ ജയന്തി ആഘോഷത്തിൽ സാധാരണമായ കാഴ്ചയാണ് ഇതെന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്.

ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് പങ്കെടുത്ത വിശ്വാസികൾക്ക് ശീതളപാനീയം നൽകിയാണ് യുപിയിൽ മുസ്ലിം സമൂഹം വരവേറ്റത്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സാമുദായിക മൈത്രിയുടെ സാഹോദര്യത്തിന്റെയും ഉദാഹരണമായി മുസ്ലിം സമൂഹം എത്തിയത്. ഘോഷയാത്രയെ വരവേൽക്കാൻ ഇവർ മുന്നോട്ട് വന്നു.

ഹനുമാൻ ജയന്തി ആഘോഷപരിപാടികളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ നടന്ന് എത്തുന്നവർക്ക് മുസ്ലിം സഹോദരന്മാർ ശീതളപാനീയം നൽകുന്നത് വീഡിയോയിൽ കാണാം. കുപ്പികളിൽ നിറച്ച ശീതലപാനീയം വിതരണം ചെയ്യുകയും ദൂരെയുള്ളവർക്ക് എറിഞ്ഞ് കൊടുക്കുകയും ചെയ്യുന്നുണ്ട്. ഉത്തർപ്രദേശിൽ യോഗി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളുടെ മികച്ച ഉദാഹരണമാണിത്.

മതസൗഹാർദ്ദവുമായി മുന്നോട്ട് പോകുന്ന ഒരു സമൂഹത്തെ നിർമ്മിക്കുന്ന എന്ന യോഗി സർക്കാരിന്റെ ലക്ഷ്യമാണ് ഇതിലൂടെ നിറവേറുന്നത് എന്ന പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സാഹോദര്യത്തിന്റെ മികച്ച ഉദാഹരണം എന്ന പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.