- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനുമായി ഒരുമിച്ചു ജീവിക്കാൻ വയോധികയെ കൊലപ്പെടുത്തി 20 പവൻ സ്വർണം മോഷ്ടിച്ചു; പ്ലസ് ടു വിദ്യാർത്ഥിനി അറസ്റ്റിൽ: 76കാരിയെ കഴുത്ത് ഞെരിച്ച് കൊന്നത് പെൺകുട്ടി തനിച്ചെന്നും പൊലീസ്
പൊള്ളാച്ചി: കാമുകനുമൊത്ത് ഒരു മിച്ചു ജീവിക്കാൻ വയോധികയെ കൊലപ്പെടുത്തി 20 പവൻ സ്വർണം മോഷ്ടിച്ച പ്ലസ്ടു വിദ്യാർത്ഥിനി അറസ്റ്റിൽ. മാരിയപ്പൻ വീഥിയിലെ നാഗലക്ഷ്മിയാണു (76) മരിച്ചത്. ഇവരെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ പെൺകുട്ടി വീട്ടിലുണ്ടായിരുന്ന സ്വർണവും മോഷ്ടിച്ചു. മകൾ എത്തിയപ്പോഴാണു നാഗലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരെ ചോദ്യം ചെയ്യുന്നതിനിടെ പെൺകുട്ടിയെയും പൊലീസ് സമീപിച്ചിരുന്നു. ഇതാണ് കേസിൽ വഴിത്തിരവായത്.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ നാഗലക്ഷ്മി മരിച്ച സമയത്ത് അതുവഴി ഒരു യുവാവ് ഓടിപ്പോകുന്നതു കണ്ടതായി വിദ്യാർത്ഥിനി പൊലീസിന് മൊഴി നൽകി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ സംശയം തോന്നിയ പൊലീസ് സിസിടിവി പരിശോധിച്ചപ്പോൾ വിദ്യാർത്ഥിനി വീടിനു സമീപം നിൽക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്ന് എസ്പി ബദ്രിനാരായണൻ, ഡിവൈഎസ്പി തമിഴ് മണി എന്നിവരുടെ നേതൃത്വത്തിൽ വിശദമായ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ വിദ്യാർത്ഥിനി കുറ്റം സമ്മതിക്കുക ആയിരുന്നു.
സുഹൃത്തുമായുള്ള വിവാഹത്തിനായാണു വയോധികയെ കൊലപ്പെടുത്തി 20 പവൻ മോഷ്ടിച്ചതെന്നു വിദ്യാർത്ഥിനി മൊഴി നൽകി. നാഗലക്ഷ്മിയുടെ മകൻ ജോലിക്കു പോയ സമയം നോക്കി വീടിനുള്ളിൽ കയറിയ വിദ്യാർത്ഥിനി കൊലപാതകശേഷം മാല, വള, മൂക്കുത്തി ഉൾപ്പെടെ കൈക്കലാക്കി കടന്നതായി പൊലീസ് പറഞ്ഞു. പെൺകുട്ടി തനിച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് പറഞ്ഞു.