- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ രണ്ടാം ദിവസവും 500ലേറെ കോവിഡ് രോഗികൾ
ന്യൂഡൽഹി: ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും 500ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ കുറവ് രേഖപ്പെടുത്തി. ടിപിആർ നിരക്ക് 7.72 ശതമാനമായി ഉയർന്നു. മരണനിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്.
1188 പേരാണ് വീടുകളിൽ ഐസോലേഷനിൽ തുടരുന്നതെന്ന് ഡൽഹി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് ഡൽഹിയിലാണ്.
24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ഡൽഹിയിലെ രോഗബാധിതരുടെ എണ്ണം 18,69,051 ആയി. രാജ്യതലസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധി്ച്ച് മരിച്ചവരുടെ എണ്ണം 26,160 ആണ്. ഇന്നലെ ഡൽഹിയിൽ 517 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച 461 പേർക്കായിരുന്നു രോഗബാധ. ടിപിആർനിരക്ക് 5.33 ശതമാനമായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മണിക്കൂറിനിടെ 2183 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ 89.8 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം 1150 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്
ഇന്നലെ 214 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തിൽ 62 മരണങ്ങൾ കൂടി കോവിഡ് ബാധിച്ചുള്ള മരണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മരണനിരക്ക് ഉയർന്നത്. കഴിഞ്ഞ ദിവസം നാലു പേർ മാത്രമാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.




