- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ത്രിദിന സന്ദർശനത്തിന് നരേന്ദ്ര മോദി ഗുജറാത്തിൽ; വിവിധ വികസന പദ്ധതികൾ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും
അഹമ്മദാബാദ്: ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ഗാന്ധി നഗറിൽ സ്‌കൂളുകളുടെ കമാൻഡ് കൺട്രോൾ സെന്ററിൽ സന്ദർശനം നടത്തിയ മോദി അദ്ധ്യാപകരും വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. ചൊവ്വാഴ്ച വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന മോദി വൈകീട്ട് 3.30ന് ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ വൈദ്യ ആഗോള കേന്ദ്രത്തിന് തറക്കല്ലിടും.
Prime Minister of Mauritius Pravind Kumar Jugnauth arrived in Rajkot, Gujarat
- ANI (@ANI) April 18, 2022
Mauritius PM will participate in the ground-breaking ceremony of the WHO-Global Centre for Traditional Medicine in Jamnagar, Gujarat on Tuesday. pic.twitter.com/275FLhqYPd
ജാംനഗറിൽ നടക്കുന്ന പരിപാടിയിൽ ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് ഗബ്രിയേസസ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്‌നൗഥ് എന്നിവർ പങ്കെടുക്കും. മറ്റന്നാൾ ഗാന്ധിനഗറിൽ ലോക ആയുഷ് നിക്ഷേപ സമ്മേളനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നുണ്ട്.




