- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ പാഠ്യപദ്ധതിയിൽ മോറൽ സയൻസ് നിർബന്ധിത വിഷയമാക്കണമെന്ന് നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ
സ്‌കൂൾ പാഠ്യപദ്ധതിയിൽ മോറൽ സയൻസ് നിർബന്ധിത വിഷയമാക്കണമെന്ന് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ (എൻസിഡിസി) ആവശ്യപ്പെട്ടു.രാജ്യത്തുടനീളമുള്ള പല പ്രശസ്ത സ്‌കൂളുകളിലും മോറൽ സയൻസ് പഠനം നടക്കുന്നില്ലെന്ന് ചൂണ്ടികാണിച്ച് സംഘടന പ്രമേയം പാസാക്കി. ധാർമ്മിക ശാസ്ത്രം വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ട ഒരു വിഷയമാണ് എന്ന വസ്തുത നിഷേധിക്കാനാവില്ല. ധാർമ്മിക ശാസ്ത്രം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത മുമ്പത്തേക്കാളും പ്രാധാന്യമർഹിക്കുന്നു. സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചു വരുന്നതായി നമുക്ക് കാണാം.
കുട്ടികളിൽ സത്യസന്ധത, ബഹുമാനം, പരസ്പര സ്‌നേഹം തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. യുവാക്കളിൽ ഒരു വലിയ വിഭാഗം ധാർമ്മിക മൂല്യങ്ങളുടെ അധഃപതനത്തിലേക്ക് പോയികൊണ്ടിരിക്കുകയാണ്. യുവതലമുറയിൽ പുകയിലയുടെയും മദ്യത്തിന്റെയും വർദ്ധിച്ചുവരുന്ന ഉപയോഗത്തിലും എൻസിഡിസി അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. യുവതലമുറയിൽ പുകയിലയുടെയും മദ്യത്തിന്റെയും വർദ്ധിച്ചുവരുന്ന ഉപയോഗം തീർച്ചയായും വളരെ അസ്വസ്ഥജനകമായ ഒരു പ്രവണതയാണ്. ഇത് സ്‌കൂൾ തലത്തിൽ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
എൻസിഡിസി മാസ്റ്റർ ട്രെയ്‌നർ ബാബ അലക്‌സാണ്ടർ, ഐ സി ഇ ടി ഡയറക്ടർ തോമസ് കെ എൽ, റീജണൽ ഓഫീസ് അഡ്‌മിനിസ്‌ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്,പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേശ്, ഫാക്കൽറ്റിമാരായ ബിന്ദു സരസ്വതി ഭായ് , സുധ മേനോൻ തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.