- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂരിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നും ബോംബുകൾ കണ്ടെത്തി; ബോംബുകൾ നിർമ്മിച്ചത് ഒഴിഞ്ഞ ഐസ്‌ക്രീം ബോൾ ഉപയോഗിച്ച്

X
തലശേരി: പാനൂർ സ്റ്റേഷൻ പരിധിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാല് നാടൻ ബോംബുകൾ കണ്ടെത്തി. മൊകേരി കുന്നുമ്മലിൽ നിന്നാണ് ചൊവ്വാഴ്‌ച്ച രാവിലെ നടത്തിയ പരിശോധനയിൽ ബോംബുകൾ കണ്ടെത്തിയത്. അബ്ദുൾ സമദെന്നയാളുടെ താമസമില്ലാത്ത വീടിന്റെ അടുക്കള ടെറസിൽ പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.
ഒഴിഞ്ഞ ഐസ്‌ക്രീം ബോൾ ഉപയോഗിച്ച് നിർമ്മിച്ചവയാണ് പിടികൂടിയ ബോംബുകൾ. സ്ഥലത്തു നിന്നും ചണനൂലുകൾ, വെടിമരുന്ന് തിരി എന്നിവയും പൊലീസ് കണ്ടെത്തി. പാനൂർ എസ്. ഐ മനോഹരൻ, എസ്. ഐ ബെന്നി മാത്യൂ, എ. എസ്. ഐ സുജോയ്, ബോംബ് സ്‌ക്വാഡ് എസ്. ഐബാബു, സിവിൽ പൊലീസ് ഓഫീസർമാരായ ലിമേഷ്, പ്രവീൺ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Next Story


