ജബൽപൂർ: മൊബൈൽ ഫോൺ റീചാർജ് ചെയ്യാത്തതിനെ തുടർന്ന് പതിനാലുകാരൻ ജീവനൊടുക്കി. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ചയാണ് കുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൂലിപ്പണിക്കാരനായ പിതാവ് സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ കുറച്ചുദിവസങ്ങളായി മകന്റെ മൊബൈൽ ഫോൺ റീചാർജ് ചെയ്തുകൊടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കൗമാരക്കാരൻ ഫോണിൽ ഗെയിമിന് അടിമയായിരുന്നെന്ന് സിറ്റി സൂപ്രണ്ടന്റ് ഓഫ് പൊലീസ് അലോക് ശർമ്മ പറഞ്ഞു.