കൊട്ടാരക്കര : താലൂക്കാശുപത്രിയുടെ മാധ്യമ വിലക്കിനെതിരെ കൊട്ടാരക്കര താലൂക്ക് മീഡിയ പ്രസ് ക്ലബിന്റെയും ജേര്ണലിസ്‌റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) കൊല്ലം ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.കൊട്ടാരക്കര താലൂക്ക് മീഡിയ പ്രസ് ക്ലബ്ബിന്റെയും ജേര്ണലിസ്‌റ് ആൻഡ് മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിഷേധ സമരം നടത്തിയത്. കൊട്ടാരക്കര ചന്തമുക്കിൽ നിന്നും ആരംഭിച്ച മാർച്ച് താലൂക്കാശുപത്രി അങ്കണത്തിൽ സമാപിച്ചു.

തുടർന്ന് നടന്ന പ്രതിഷേധ യോഗം കൊട്ടാരക്കര നഗരസഭ ചെയർമാൻ എ ഷാജു ഉത്ഘാടനം ചെയ്തു. ജെ. എം. എ കൊല്ലം ജില്ലാ സെക്രട്ടറി ഷിജു പടിഞ്ഞാറ്റിൻകര അധ്യക്ഷത വഹിച്ചു. മുതിർന്ന പത്ര പ്രവർത്തകൻ രത്‌നകുമാർ പല്ലിശേരി മുഖ്യ പ്രഭാഷണം നടത്തി. ജെ. എം. എ കൊല്ലം ജില്ലാ പ്രസിഡന്റ് മഹി പന്മന,ഷിബു, ഓടനാവട്ടം അശോക്, ശശികുമാർ ,റിന്റോ റെജി, നീതി മുന്ന,വിഷ്ണു ദാസ്, സുരേഷ് കളീലഴികം,ബിനീഷ്, വല്ലം വിഷ്ണു,അക്ഷയ് കൊട്ടാരക്കര,എന്നിവർ സംസാരിച്ചു.