എറണാകുളം:യു സി കോളേജിനെ ഓട്ടോനോമസ് ആക്കാനുള്ള പരി ശ്രമത്തിലാണ് ഇപ്പോൾ സർക്കാർ .അതിന്റെ ഭാഗമായി 19/04/2022 ന് നടന്ന വിദ്യാർത്ഥികളുടെ പരീക്ഷയുടെ മറവിൽ, വിദ്യാർത്ഥികൾ ക്യാംപസിൽ ഇല്ലാത്ത സമയത്ത് പൊലീസിന്റെ സഹായത്തോടുകൂടിയു. ജി.സി സംഘം യുസി കോളേജിൽ സന്ദർശനം നടത്തി. ഇതിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമവും അറസ്റ്റും ഉണ്ടായി.

2015 മുതൽ യുസി കോളേജിന് സ്വയംഭരണാവകാശം നൽക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. 2017ൽ യു സി കോളേജിന് സ്വയംഭരണം നൽകുന്നതിനുവേണ്ടി എത്തിയ യു. ജി.സി സംഘത്തിനെതിരെ വിദ്യാർത്ഥികളുംഅദ്ധ്യാപകരും ഒരുമിച്ചു സമരത്തിൽ അണിനിരക്കുകയും 80%വിദ്യാർത്ഥികൾ അറസ്റ്റ് വരിക്കുകയുമുണ്ടായി.കേരളത്തിലെ പല കോളേജുകൾക്കും സ്വയംഭരണാവകാശം നൽകിയപ്പോഴും സന്ധിയില്ലാത്ത സമരത്തിലൂടെ യു സി കോളേജ് വിജയം കൈവരിച്ചു.

രാഷ്ട്രീയപരമായും സാമൂഹ്യപരമായും വിദ്യാർത്ഥികളെ ഉയർത്തിക്കൊണ്ടു വരുന്നതിന് വലിയൊരു പങ്കുവഹിച്ച കലാലയമാണ് യുസി.സർ സി പി ക്കെതിരായ സമരം മുതൽ മനുഷ്യനെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന സി എ എ (CAA ), എൻ.ആർ.സി (NRC ) പോലുള്ള നയങ്ങൾക്കെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ച് സമരം നടത്തിയ ചരിത്രമുള്ള ക്യാമ്പസ് ആണ് യു സി കോളേജിന്റെത്. ഇത്തരം ക്യാമ്പസുകൾക്ക് സ്വയംഭരണ അവകാശം നൽകുന്നത്തോടെ കോളേജിന്റെ ജനാധിപത്യ അന്തരീക്ഷം തന്നെ ഇല്ലാതാകും. തുറന്ന ചർച്ചകൾക്കും വിദ്യാർത്ഥി രാഷ്ട്രീയത്തിനും സ്ഥാനമില്ലാതാകുകയും മനുഷ്യാവകാശ ലംഘനങ്ങൾ തുടർക്കഥയാകുകയും ചെയ്യും.

ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടുവയ്ക്കുന്ന മുഖ്യ നിർദേശങ്ങളിൽ ഒന്നാണ് 2030 ഓടുകൂടി മുഴുവൻ ആർട്‌സ് & സയൻസ് കോളേജുകൾക്കും സ്വയംഭരണ പദവി നൽകുക എന്നത്. കേരള സർക്കാരും ഇതേ പാത തന്നെ ആണ് പിന്തുടരുന്നത്. വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കുന്ന ഏപ്രിൽ 1ന്റെ ഉത്തരവും, പ്രൊ. സാബു തോമസ് റിപ്പോർട്ടും, ഖാദർ കമ്മിറ്റി റിപ്പോർട്ടുമെല്ലാം പുതിയ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന പരിഷ്‌കരണങ്ങൾ മാത്രമാണ്.ഇതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന യുസി കോളേജ് സ്വയംഭരണം ആക്കാനുള്ള പരിശ്രമം .

തലമുറകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകിയ യൂസി കോളേജിനെ സംരക്ഷിക്കാൻ മുഴുവൻ വിദ്യാഭാസ സ്‌നേഹികളും അണിനിരക്കണമെന്നും ദേശീയ വിദ്യാഭ്യാസ നയം 2020 (NEP 2020) കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കരുതെന്നും ആൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡൻസ് ഓൾഗനൈസേഷൻ (എ.ഐ.ഡി.എസ്. ഒ) എറണാകുളം ജില്ലാ പ്രസിഡന്റ് അഞ്ജലി സുരേന്ദ്രനും ജില്ലാ സെക്രട്ടറി നിള മോഹൻകുമാറും ആവശ്യപ്പെട്ടു.