മൈസുരു: ലോകത്തിൽ അത്യപൂർവമായ ഒരു കാഴ്ചയ്ക്ക് സാക്ഷിയായി ബന്ധിപ്പൂർ കടുവാ സങ്കേതം. ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരിക്കുകയാണ് ബന്ധിപ്പൂരിലെ ഒരാന. സഞ്ചാരികളുടെയും വനപാലകരുടെയും മുന്നിലായിരുന്നു കാടുകയറി വന്ന ആനയുടെ പ്രസവം.

തിങ്കളാഴ്ചയായിരുന്നു ബന്ധിപ്പൂർ കടുവാസങ്കേതം ആ അപൂർവസംഭവത്തിന് സാക്ഷിയായത്. ബന്ധിപ്പൂരിലെ പഴയടിക്കറ്റ് കൗണ്ടറിന് സമീത്തുള്ള പഴയ ജലാശയത്തിലായിരുന്നു അപൂർവ പ്രസവം. സഞ്ചാരികളുടെയും വനപാലകരുടെയും മുന്നിലായിരുന്നു ആന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്.

ആളുകൾ അലോസരപ്പെടുത്തിയതോടെ ആനയും കുഞ്ഞുങ്ങളും പരിഭ്രാന്തരായി. ഇതോടെ വനപാലകർ സഞ്ചാരികളെ ഒഴിപ്പിച്ചു. ഇതോടെ ആനയും കുഞ്ഞുങ്ങളും കരയിലേക്ക് കയറി വന്നു. വൈകാതെ മൂവരും കാട്ടിലേക്ക് മറിഞ്ഞു.

ലോകത്തിൽ തന്നെ അപൂർവമാണ് ആനകൾ ഇരട്ട പ്രസവിക്കുന്നത്. രാജ്യത്ത് നാലുതവണയാണ് ഇത്തരം പ്രസവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബന്ധിപ്പൂരിൽ ഇതിന് മുൻപ് 1994 ആന ഇരട്ടപ്രസവിച്ചിരുന്നു.