- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡെൽറ്റ ഫ്ളൈറ്റിൽ മാസ്‌ക് ആവശ്യമില്ലെന്ന് പൈലറ്റ്; ആർപ്പുവിളിച്ച് യാത്രക്കാരുടെ ആഘോഷം
ഫ്‌ളോറിഡ: കോവിഡ് വ്യാപനം തടയാൻ സുപ്രധാന പ്രതിരോധ മാർഗമായാണ് മാസ്‌ക് ഉപയോഗിക്കുന്നത്. യാത്രകളിൽ അടക്കം മഹാമാരി പടർന്ന് പിടിക്കാൻ നല്ല സാധ്യതയുള്ളതിനാൽ മാസ്‌കും പി.പി.ഇ കിറ്റുമെല്ലാം ധരിച്ചായിരുന്നു രോഗവ്യാപനത്തിന്റെ തുടക്ക കാലഘട്ടങ്ങളിൽ സഞ്ചാരം.
എന്നാൽ രോഗവ്യാപനത്തിന് ശമനം കണ്ടു തുടങ്ങിയതോടെ നിയന്ത്രണങ്ങൾക്ക് ഇളവുകൾ വന്നുതുടങ്ങിയിട്ടുണ്ട്. ഇതിനിടെ വിമാനത്തിൽ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്ന ഒരു പൈലറ്റിന്റെ നിർദ്ദേശം ആഘോഷമാക്കുന്ന യാത്രക്കാരുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ.
Delta Airlines says masks are no longer required on their flights pic.twitter.com/2FNcL1UCMd
- LeGate (founder @ GoodPillow™) (@williamlegate) April 18, 2022
ഫ്‌ളോറിഡയിൽ ഡെൽറ്റ ഫ്‌ളൈറ്റിന്റെ ക്യാബിനിൽ നിന്നുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. പൈലറ്റ് വിമാനത്തിലും മറ്റ് എല്ലാ ഡെൽറ്റ വിമാനങ്ങളിലും മാസ്‌ക് ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇത് കേട്ടയുടൻ യാത്രക്കാരെല്ലാം ആർപ്പുവിളിച്ച് സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു.
യു.എസ് ജില്ലാ ജഡ്ജ് കാതറിൻ കിംബ മിസല്ലേയാണ് പൊതുഗതാഗത സംവിധാനങ്ങളിൽ മാസ്‌ക് നിർബന്ധമല്ലെന്ന് ഉത്തരവിട്ടത്. കോവിഡ് വ്യാപനത്തെ തുടർന്ന് യു.എസിലെ ജോ ബൈഡൻ ഭരണകൂടം ഏർപ്പെടുത്തിയ ഉത്തരവ് യു.എസ് ജില്ലാ ജഡ്ജി കാതറിൻ കിംബോൾ മിസെല്ലെ റദ്ദാക്കുകയായിരുന്നു.
ഇതിനോടകം തന്നെ ഈ വീഡിയോ 2.1 ദശലക്ഷം ആളുകളാണ് കണ്ടത്. യുനൈറ്റഡ് എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, അലാസ്‌ക എയർലൈൻസ്, അമേരിക്കൻ എയർലൈൻസ് എന്നിവ ആഭ്യന്തര വിമാനങ്ങളിലും ചില അന്താരാഷ്ട്ര വിമാനങ്ങളിലും ഇനി മാസ്‌ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. തീരുമാനം നിരാശാജനകമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.




