കണ്ണൂർ: കഞ്ചാവ് കേസിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയായ യുവാവിനെ തളിപ്പറമ്പ് റെയ്ഞ്ച് എക്സൈസ് പിടികൂടി. തളിപ്പറമ്പ് മുയ്യത്തെ കളത്തിൽ വീട്ടിൽ കെ.കെ അഷ്റഫിനെയാ(28)ണ് പ്രിവന്റീവ് ഓഫിസർ അസീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കഴിഞ്ഞ ഡിസംബർ നാലിന് പ്രിവന്റീവ് ഓഫിസർ കെ.പി മധുസൂദനന്റെ നേതൃത്വത്തിൽ മെയിൻ റോഡിൽവെച്ചു പ്രതിയെ പതിനഞ്ചു ഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. ഈ കേസിൽ പുറത്തിറങ്ങിയതിനു ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഇതിനു മുൻപും തളിപ്പറമ്പിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസെടുത്തിട്ടുണ്ട്.

പാപ്പിനിശേരിയിൽ നിന്നും എക്സൈസ് പിടികൂടിയിട്ടുണ്ട്. കണ്ണൂരിലെയും തളിപ്പറമ്പിലെയും ആശുപത്രികളിൽ നിന്നും മോഷണം നടത്തിയ അഷ്റഫ് ആംബുലൻസ് ഡ്രൈവറിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ട്. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.