ടുത്തിടെയാണ് പ്രിയങ്കാ ചോപ്രാ-നിക് ജോനാസ് ദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ പെൺകുഞ്ഞ് പിറന്നത്. കഴിഞ്ഞ ദിവസം ഇരുവരും മകൾക്ക് പേരിടുകയും ചെയ്തു. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് ഇരുവരും മകൾക്കു നൽകിയ പേര്. ഈ പേരിന്റെ അർത്ഥം കേട്ട് കൗതുകം പൂകുകയാണ് ആരാധകർ.

'മാൾട്ടി' എന്ന വാക്ക് സംസ്‌കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർത്ഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്. താരപുത്രിയുടെ പേര് ഇതിനകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. മാൾട്ടി മേരി എന്ന പേരിന്റെ ആഴമേറിയ അർഥം കേട്ട് കൗതുകത്തോടെയാണ് ആരാധകർ പ്രതികരിക്കുന്നത്.

പ്രിയങ്കയും നിക്കും മകളുടെ ചിത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല. താരപുത്രിയുടെ ചിത്രം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ പ്രിയങ്കയ്‌ക്കൊപ്പമുള്ള അവധി ആഘോഷത്തിന്റെ ചിത്രം നിക് ജൊനാസ് പങ്കുവച്ചപ്പോഴും മകളെ ആണ് കൂടുതൽ ആരാധകരും അന്വേഷിച്ചത്. ഈ വർഷം ജനുവരി 22നാണ് പ്രിയങ്ക ചോപ്രയ്ക്കും നിക് ജൊനാസിനും വാടകഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് പിറന്നത്. മാതാപിതാക്കളായ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.

2017ലെ ഗലെ പുരസ്‌കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബറിൽ വിവാഹിതരാവുകയുമായിരുന്നു. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്.