ടി ജീവനക്കാരുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ PQFF - 2021 (പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ 2021 )ലെ തിരഞ്ഞെടുക്കപ്പെട്ട 17 ഹ്രസ്വ ചിത്രങ്ങൾ ഏപ്രിൽ 23, ശനിയാഴ്ച രാവിലെ 10 മുതൽ ടെക്‌നോപാർക്കിലുള്ള ട്രാവൻകൂർ ഹാളിൽ വച്ച് പ്രദർശിപ്പിക്കും . ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി തുടർച്ചയായ പത്താം വർഷമാണ് ക്വിസ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ചലച്ചിത്ര സംവിധായകൻ ശ്രീ. കൃഷ്ണേന്ദു കലേഷ് PQFF-2021 ന്റെ ജൂറി അധ്യക്ഷൻ ആകും. സംവിധായകൻ കൃഷാന്ത് , ഫിലിം ക്യൂറേറ്റർ അർച്ചന പത്മിനി തുടങ്ങിയവർ ആളാണ് മറ്റു ജൂറി അംഗങ്ങൾ.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ ജിയോ ബേബി മുഖ്യ അതിഥി ആയി എത്തുന്ന അവാർഡുദാന ചടങ്ങുകൾ ഏപ്രിൽ 23 വൈകിട്ട് 5 മണിക്ക് ടെക്നോപാർക്ക് ട്രാവൻകുർ ഹാളിൽ വച്ച് നടക്കും. അവാർഡ് ദാന ചടങ്ങു മുൻ മന്ത്രിയും കഴക്കൂട്ടം എം എൽ എ യുമായ ശ്രീ കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്യും. കേരള ഐ ടി പാർക്ക് സി ഇ ഒ ശ്രീ ജോൺ എം തോമസ് ചടങ്ങിൽ പങ്കെടുക്കും.

2012 ഇൽ ആരംഭിച്ച ക്വിസ ചലച്ചിത്രോത്സവം, ഇന്ത്യയിലെ തന്നെ ഐ ടി ജീവനക്കാരുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമാണ്. 350 ൽ പരം ഹ്രസ്വ ചിത്രങ്ങൾ മുൻവർഷങ്ങളിൽ പ്രതിധ്വനി ക്വിസയിൽ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ ശ്രീ. ഷാജി N കരുൺ , വിനീത് ശ്രീനിവാസൻ, അടൂർ ഗോപാലകൃഷ്ണൻ, ശ്യാമപ്രസാദ്, ജയരാജ്, ദിലീഷ് പോത്തൻ, അമൽ നീരദ്, ഖാലിദ് റഹ്‌മാൻ , വിധു വിൻസെന്റ് തുടങ്ങിയവരായിരുന്നു മുൻ വർഷങ്ങളിലെ അവാർഡ് ദാന ചടങ്ങുകളിലെ മുഖ്യാതിഥികൾ. കഴിഞ്ഞ 9 വർഷവും പ്രശസ്ത ഫിലിം ക്രിട്ടിക് ആയ ശ്രീ എം എഫ് തോമസ് ആയിരുന്നു ജൂറി ചെയർമാൻ.

ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടാവും.

എല്ലാ ചലച്ചിത്ര പ്രേമികളെയും ഐ ടി ജീവനക്കാരെയും ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിലേക്ക് പ്രതിധ്വനി, സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾ ::

അശ്വിൻ എം സി - 9645203315
മുഹമ്മദ് അനീഷ് -9745889192