- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്വ.ജോസ് വിതയത്തിലിന്റെ സേവനങ്ങൾ ഭാരതസഭയ്ക്ക് അഭിമാനം: ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്
കൊച്ചി: അഡ്വ. ജോസ് വിതയത്തിലിന്റെ നിസ്വാർത്ഥ സേവനങ്ങളും ജീവിത മാതൃകയും അല്മായ ശക്തീകരണപ്രവർത്തനങ്ങളും ഭാരതസഭയ്ക്കും പൊതുസമൂഹത്തിനും അഭിമാനമേകുന്നതാണെന്ന് സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര രൂപത ബിഷപ്പുമായ ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്. അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിന്റെയും അഡ്വ.ജോസ് വിതയത്തിൽ ഫൗണ്ടേഷന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തോടും സഭയോടും സമൂഹത്തോടും ചേർന്ന് അദ്ദേഹം പ്രവർത്തിച്ചു. ആത്മാർത്ഥവും നിസ്വാർത്ഥവും നിഷ്‌കളങ്കവുമായിരുന്ന അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകൾ പുതുതലമുറയ്ക്ക് പ്രചോദനമേകുന്നുവെന്നും ഈ തലങ്ങളിൽ അഡ്വ.ജോസ് വിതയത്തിൽ ഫൗണ്ടേഷൻ വളരെ പ്രതീക്ഷകളേകുന്നുവെന്നും ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് കൂട്ടിച്ചേർത്തു.
ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ നടന്ന അനുസ്മരണ ദിവ്യബലിയെ തുടർന്ന് പ്രാർത്ഥനാശുശ്രൂഷയ്ക്ക് ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ നേതൃത്വം നൽകി. വിവിധ മേഖലകളിൽ ജോസ് വിതയത്തിൽ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ഏറ്റവും ഭംഗിയായി നിർവ്വഹിക്കുകമാത്രമല്ല അവിടെയെല്ലാം ക്രൈസ്തവ സാക്ഷ്യം ഉയർത്തിപ്പിടിക്കാനും അദ്ദേഹം ശ്രമിച്ചുവെന്ന് ബിഷപ് വാണിയക്കിഴക്കേൽ അനുസ്മരിച്ചു.
വിതയത്തിൽ ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജേഷ്ഠസഹോദരന്റെ വേർപാടുയർത്തുന്ന വേദന ഒരുവർഷം കഴിഞ്ഞിട്ടും മനസ്സിൽ വിങ്ങലായി നിലനിൽക്കുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ താഴ്ചയിലും വളർച്ചയിലും അദ്ദേഹം നൽകിയ ഉറച്ച പിന്തുണ വാക്കുകളിൽ ഒതുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആമുഖപ്രഭാഷണവും ജസ്റ്റിസ് സിറിയക് ജോസഫ് അനുസ്മരണപ്രഭാഷണവും നടത്തി.
ഫാ. പോൾ ചുള്ളി, മുൻ പി. എസ്. സി. ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എംപി.ജോസഫ് ഐഎഎസ്, മുൻ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ മെമ്പർ വി.വി.അഗസ്റ്റിൻ, സീറോ മലബാർ സഭ ലെയ്റ്റി ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി, മുൻ സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോ.ലിസി ജോസ്, സീറോ മലബാർ സഭ ഔദ്യോഗിക വക്താവ് ഡോ. കൊച്ചുറാണി ജോസഫ്, സീറോ മലബാർ സഭ പ്രൊലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറി സാബു ജോസ്, ഹ്യൂമൻ റൈറ്റ്സ് ഫോറം പ്രസിഡന്റ് അബ്ദുൾ അസീസ്, ലിയോൺ വിതയത്തിൽ എന്നിവർ സംസാരിച്ചു. അഡ്വ.ജോസ് വിതയത്തിൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതിക്ക് ആലങ്ങാട് തുടക്കം കുറിക്കും